Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Killed

ജാ​ർ​ഖ​ണ്ഡി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട് മ​ര​ണം; മ​രി​ച്ച​വ​രി​ൽ മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കി​ടെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തെ റാ​ഞ്ചി, ഗ​ർ​ഹ​വ ജി​ല്ല​ക​ളി​ൽ ര​ണ്ട് പേ​ർ വീ​ത​മാ​ണ് മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത്. ച​ത്ര, ഗി​രി​ധി, സെ​രാ​യ്കേ​ല-​ഖ​ർ​സ​വാ​ൻ, ജം​താ​ര എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ബാ​ക്കി നാ​ല് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ പെ​യ്തി​രു​ന്നു. ക​ന​ത്ത ഇ​ടി​മി​ന്ന​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. 

Latest News

Corehub Up